Sun. Dec 22nd, 2024
തിരുവനന്തപുരം:

കേരളകോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന് നിയമസഭയിൽ മുൻനിരയിൽ ഇരിപ്പിടം നൽകി. പാർട്ടിയിലെ മുതിർന്ന നിയമസഭാഗം എന്ന നിലയ്ക്കാണ് ഇത്. നിയമസഭാസമ്മേളനത്തിൽ മുൻനിരയിലെ സീറ്റ് പി.ജെ. ജോസഫിനു നൽകണമെന്ന് പാർലമെന്ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫാണ് സ്പീക്കറോട് ആവശ്യപ്പെട്ടത്. ഇതിനെതിരെ ഇടുക്കി എം.എൽ.എ. റോഷി അഗസ്റ്റിൻ സ്പീക്കർക്കു കത്തയച്ചിരുന്നു.

കേരള കോൺഗ്രസ് നേതാവും, മുൻ മന്ത്രിയും ആയ കെ.എം.മാണിയ്ക്ക് നിയമസഭയിൽ ആദരവർപ്പിച്ചു. സമാനതകളില്ലാത്ത നേതാവായിരുന്നു കെ.എം.മാണിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *