Fri. Mar 29th, 2024
ഷിം‌ല:

ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് ഹിമാചൽ‌പ്രദേശിലെ 4 ലോക്സഭ സീറ്റിലും ബി.ജെ.പി. മുന്നിട്ടു നിൽക്കുന്നു.

മാണ്ഡിയിലെ ബി.ജെ.പി. സ്ഥാനാർത്ഥിയും നിലവിലെ എം.പിയുമായ രാം സ്വരൂപ് 46000 വോട്ടുകൾക്കു മുന്നിലാണ്. കോൺഗ്രസ്സിന്റെ ആശ്രയ് ശർമ്മയാണ് മുഖ്യ എതിരാളി.

ഹമ്‌രിപ്പൂരിലും നിലവിലെ എം.പിയും ബി.ജെ.പി. സ്ഥാനാർത്ഥിയുമായ അനുരാഗ് ഠാക്കൂർ 51000 വോട്ടിനു മുന്നിൽ നിൽക്കുന്നു.

ഷിം‌ല മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥി സുരേഷ് കശ്യപ് 44000 വോട്ടിനു മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *