വായന സമയം: < 1 minute

മുംബൈ :

എക്സിറ്റ് പോൾ ഫലം പുറത്തു വന്നതിനു പിന്നാലെ ഓഹരി വിപണിയിൽ വൻ കുതിച്ചു കയറ്റം. പത്തു വർഷത്തിനിടയിൽ ഒരു ദിവസം ഉണ്ടായ ഏറ്റവും ശക്തമായ മുന്നേറ്റമാണ് ഇന്നലെ മാർക്കറ്റ് കണ്ടത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1421.90 പോയിന്റ് ഉയര്‍ന്ന് 39352.67 ലുമാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 421.10 പോയിന്റ് ഉയര്‍ന്ന് 11828 ലെത്തിയാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. 2009 ന് ശേഷം ഇതാദ്യമായാണ് ഓഹരി വിപണിയില്‍ വന്‍ നേട്ടം കൊയ്യുന്നത്. ഈ ​ഉ​യ​ർ​ച്ച​യോ​ടെ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യു​ടെ മൂ​ല്യം (ലി​സ്റ്റ് ചെ​യ്ത എ​ല്ലാ ക​ന്പ​നി​ക​ളു​ടെ​യും ഓ​ഹ​രി​ക​ളു​ടെ മൊ​ത്തം മൂ​ല്യം) 151 ല​ക്ഷം കോ​ടി രൂ​പ​യാ​യി. മൂ​ന്നു പ്ര​വൃ​ത്തി​ദി​നം കൊ​ണ്ട് 7.47 ല​ക്ഷം കോ​ടി രൂ​പ​യാ​ണു വി​പ​ണി മൂ​ല്യ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന.

ഇത്തരത്തിൽ ഇന്നലെ വിപണിയിൽ നേട്ടമുണ്ടാക്കിയത് മോദിയുടെ അടുപ്പക്കാരാണെന്നുള്ളത് ശ്രദ്ധേയമാണ്. മോദി അധികാരത്തിൽ തിരിച്ചുവരുമെന്ന എക്‌സിറ്റ് പോളിന്റെ മാത്രം ബലത്തിൽ അദാനി ഗ്രൂപ്പിന്റെയും, റിലയൻസിന്റെയും നേട്ടം പതിനായിരക്കണക്കിന് കോടി രൂപയാണ്. അദാനി എന്റർപ്രൈസസിന്റെ വില ഇന്നലെ മാത്രം കൂടിയത് 29 ശതമാനമാണ്. അതുപോലെ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെയെല്ലാം ഓഹരികൾ കുതിച്ചു കയറി. അദാനി പവർ 16 ശതമാനവും അദാനി ഗ്രീൻ എനർജി 15 ശതമാനവും അദാനി ഗ്യാസ് 13 ശതമാനവും കൂടി.

ഇതോടെ ഈ എക്സിറ്റ് പോളുകൾ മോദിയുടെ അടുപ്പക്കാരായ വ്യവസായികൾക്ക് നേട്ടമുണ്ടാക്കാൻ വേണ്ടി കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന സംശയം ബലപ്പെടുകയാണ്. ചില എക്സിറ്റ് പോളുകളിൽ ഗുരുതര പിഴവുകളും കൂടി കണ്ടെത്തിയതോടെ എക്സിറ്റ് പോളുകളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. അതോടെ ഇന്ന് ഓഹരി വിപണി നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 382.87 പോയിന്റ് താഴ്ന്ന് 38969.80 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 119.20 പോയിന്റ് താഴ്ന്ന് 11709.10 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. 970 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1560 കമ്പനികളുടെ ഒഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ബി.​ജെ​.പി ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന എ​ക്സി​റ്റ് പോ​ളു​ക​ൾ കോ​ണ്‍​ഗ്ര​സ് അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും, ഓ​ഹ​രി വി​പ​ണി ഉ​യ​ർ​ത്താ​ൻ ചി​ല കമ്പനികൾക്കായി മെ​ന​ഞ്ഞ​താ​ണ് എ​ക്സി​റ്റ് പോ​ളു​ക​ളെ​ന്നും എ.​ഐ​.സി​.സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​രോ​പി​ച്ചു.

Leave a Reply

avatar
  Subscribe  
Notify of