Thu. Apr 24th, 2025

ന്യൂഡൽഹി:

ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു) മലയാളി വിദ്യാർത്ഥിയെ ലൈബ്രറി കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എം.എ വിദ്യാർത്ഥി ഋഷി ജോഷ്വയെയാണു (24) ലൈബ്രറിയുടെ താഴത്തെ നിലയിലെ പഠനമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്കൂൾ ഓഫ് ലാംഗ്വേജിലെ രണ്ടാം വർഷ എം.എ വിദ്യാർത്ഥിയായ ഋഷി മരിക്കുന്നതിനു മുൻപു തന്റെ പ്രഫസർക്കു ഇ മെയിൽ സന്ദേശമയച്ചിരുന്നു. ജോഷ്വാ താമസിച്ചിരുന്ന മഹി മാദ്വി ഹോസ്റ്റലിന്റെ വാർഡൻ രാവിലെ 11.30നാണു സംഭവം പൊലീസിൽ അറിയിച്ചത്. ജോഷ്വായുടെ കുടുംബം വർഷങ്ങളായി തമിഴ്നാട് വെല്ലൂരാണു താമസം.

Leave a Reply

Your email address will not be published. Required fields are marked *