കൊച്ചി:
വാഹന്‍ സാരഥി വഴി ഡ്രൈവിങ് ലൈസന്‍സുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതിയില്‍ അപാകതകള്‍ വന്നതോടെ ലൈസന്‍സ് വിതരണം വീണ്ടും മോട്ടോർ വാഹന വകുപ്പിന്റെ കൈകളിലെത്തി. പുതിയ സംവിധാനത്തില്‍ കാര്‍ഡ് രൂപത്തില്‍ ലൈസന്‍സ് നല്‍കാനുള്ള നടപടി പൂര്‍ത്തിയാകാത്തതും ചുമതല ഏല്‍പ്പിച്ചിരുന്ന ഏജന്‍സിയുമായുള്ള തര്‍ക്കം അനിശ്ചിതമായി തുടരുന്നതിനാലുമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്.
പുതിയ സംവിധാനത്തില്‍ കാര്‍ഡ് രൂപത്തില്‍ ലൈസന്‍സ് തയാറാക്കി പ്രിന്റ് എടുത്തു നല്‍കുന്നതിനുള്ള ചുമതലക്കാരെ നിശ്ചയിക്കുന്നതു സംബന്ധിച്ചാണ് നിയമ പ്രശ്‌നമുണ്ടായത്. ഇത് പ്രതിസന്ധിക്കു വഴിവെച്ചെന്നാണ് വിശദീകരണം. ലൈസന്‍സിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കാതെ വന്നതോടെ പരീക്ഷയില്‍ ജയിച്ചവരും പ്രതിഷേധത്തിലായിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നിര്‍ദേശിച്ചത് അനുസരിച്ചാണു സംസ്ഥാനത്തും ‘വാഹന്‍ സാരഥി’ സോഫ്റ്റ്‌വെയര്‍ നടപ്പാക്കിയത്.