ന്യൂഡൽഹി:
ഭർത്താവ് നൽകിയ രണ്ട് തലാഖ് നോട്ടീസിനെതിരായി ഒരു മുസ്ലീം സ്ത്രീ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി വ്യാഴാഴ്ച സമ്മതിച്ചു. ജസ്റ്റിസ്സുമാരായ ഇന്ദിര ബാനർജി, സഞ്ജീവ് ഖന്ന എന്നിവർ, വെള്ളിയാഴ്ച വാദം കേൾക്കുമെന്ന് അറിയിച്ചു.
വിവാഹം കഴിഞ്ഞ് ഒമ്പതുവർഷത്തിനുശേഷമാണ് ഭർത്താവ്, മാർച്ചിലും മെയ് മാസത്തിലുമായി തലാഖ് നോട്ടീസ് നൽകുന്നത്. മുസ്ലീം ആചാരപ്രകാരം തന്നെ വിവാഹിതരായ ഇവർക്കു രണ്ടു കുട്ടികളുണ്ട്.
വിവാഹത്തിനുശേഷം, ഭർത്താവും വീട്ടുകാരും ചേർന്ന്, ഉപദ്രവിക്കുമായിരുന്നെന്ന് അവരുടെ ഹരജിയിൽ പറഞ്ഞു. ഭർത്താവിനെതിരെ കേസ് റജിസ്റ്റർ ചെയ്യാനുള്ള അനുമതിയ്ക്കായും അവർ കോടതിയിൽ അപേക്ഷിച്ചു.