തിരുവനന്തപുരം:
ദേശീയപാതാവികസനത്തിന്റെ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. കേരളത്തിന്റെ വികസനം കണക്കിലെടുത്തു സ്ഥലമെടുപ്പിന്റെ കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിച്ച ഒരുപാടു പേരുടെ സാമൂഹികസാമ്പത്തിക ജീവിതം തന്നെ തകരാറിലാക്കുന്നതാണ് ദേശീയപാത അതോറിറ്റിയുടെ നടപടിയെന്നും ഈ തീരുമാനം തീരുമാനം ജനങ്ങളില്‍ വ്യാപക അസംതൃപ്തി ഉളവാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ വിജ്ഞാപനം തിരുത്താനും സ്ഥലമെടുപ്പ് നടപടികള്‍ വേഗം പൂര്‍ത്തിയാക്കാനും ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കണമെന്നും കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്ന
കേരളത്തിന്റെ ദേശീയപാതാവികസനം ഒന്നാംപട്ടിക പ്രകാരം തന്നെ തുടരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. കേരളത്തിലെ ദേശീയപാതാവികസനത്തെ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ ഔദ്യോഗികമായി വ്യക്തത വരുത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു.