ഫിജി:
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദന്‍ ഭീംറാവു ലോകുറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഫിജിയിലെ സുപ്രീംകോടതിയില്‍ ന്യായാധിപനായി നിയമിക്കുന്നത്. മൂന്നു വര്‍ഷത്തേയ്ക്കാണ് നിയമനം.
2018 ഡിസംബര്‍ 31 നാണ് സുപ്രീം കോടതി ജഡ്ജി സ്ഥാനത്തു നിന്നും മദന്‍ ഭീംറാവു ലോകുര്‍ വിരമിച്ചത്. അന്നു തന്നെ ന്യായാധിപനായി ക്ഷണിച്ചുകൊണ്ട് ഫിജി സുപ്രീം കോടതിയുടെ കത്ത് അദ്ദേഹത്തിന് ലഭിച്ചെങ്കിലും അതിനു മറുപടി നല്‍കിയിരുന്നില്ല. പിന്നീട് ഇപ്പോഴാണ് ഫിജിയിലെ ന്യായാധിപനാകാന്‍ അദ്ദേഹം തീരുമാനിച്ചത്. ഓഗസ്റ്റ് 15 ന് മദന്‍ ലോകുര്‍ ചുമതലയേല്‍ക്കും.