കൊൽക്കത്ത:
പശ്ചിമബംഗാളിലെ, ഒമ്പതു ലോക്സഭ മണ്ഡലങ്ങളിലെ പരസ്യപ്രചാരണസമയം 20 മണിക്കൂർ കുറയ്ക്കാൻ തിരഞ്ഞെടുപ്പുകമ്മീഷൻ തീരുമാനമെടുത്തു. അതനുസരിച്ച്, വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് അവസാനിക്കേണ്ടിയിരുന്ന പ്രചാരണം, വ്യാഴാഴ്ച രാത്രി പത്തുമണിക്ക് അവസാനിക്കും.
പശ്ചിമബംഗാളിൽ, തിരഞ്ഞെടുപ്പ് കാലത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രചാരണം നേരത്തേ അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തത്. 2019 പൊതുതിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിങ് മെയ് 19 നു നടക്കും. പശ്ചിമബംഗാളിലെ 9 മണ്ഡലങ്ങളിൽ അന്നാണു വോട്ടെടുപ്പ്.