Sun. Jan 19th, 2025
കൊൽക്കത്ത:

വീണ്ടും വര്‍ഗീയപരാമര്‍ശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് രംഗത്ത്. മുഹറത്തിന്റെ ഘോഷയാത്ര ഉള്ളതിനാല്‍ ദുര്‍ഗാ പൂജയുടെ സമയം മാറ്റണോ എന്ന് തന്നോട് ചോദിച്ച ഉദ്യോഗസ്ഥരോട് ദുര്‍ഗാ പൂജയുടെ സമയം മാറ്റുന്ന പ്രശ്‌നമില്ല, വേണമെങ്കില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റട്ടെയെന്നാണ് താന്‍ പറഞ്ഞതെന്നു ആദിത്യനാഥ് പ്രസംഗിച്ചു. പശ്ചിമബംഗാളില്‍ വിശ്വാസികളുടെ പ്രധാനപ്പെട്ട ഒരാഘോഷമാണ് ദുര്‍ഗാപൂജ.

തിരഞ്ഞെടുപ്പ് സമയത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾ കാരണം പശ്ചിമബംഗാളിൽ, പ്രചാരണസമയം തിരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടിക്കുറച്ചു. 2019 ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് മെയ് 19 നു നടക്കും. പശ്ചിമബംഗാളിലെ 9 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഞായാറാഴ്ച നടക്കും.

Leave a Reply

Your email address will not be published. Required fields are marked *