വായന സമയം: < 1 minute
ചെന്നൈ:

ഹിന്ദു തീവ്രവാദി പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം തലവന്‍ കമല്‍ഹാസന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു. മദ്രാസ് ഹൈക്കോടതിയിലാണ് കമല്‍ഹാസന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായിരുന്നുവെന്നും അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്‌സെയാണെന്നുമാണ് കമല്‍ഹാസന്‍ പറഞ്ഞത്.

പരാമര്‍ശത്തിനെതിരെ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇത്തരം വിഷയങ്ങള്‍ ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വരാന്‍ തക്ക പ്രാധാന്യമുള്ളതല്ലെന്നും മുന്‍കൂര്‍ ജാമ്യം വേണമെങ്കില്‍ അതിനുള്ള ഹര്‍ജി കമല്‍ഹാസന് സമര്‍പ്പിക്കാമെന്നുമാണ് ഹൈക്കോടതി പറഞ്ഞത്.

Leave a Reply

avatar
  Subscribe  
Notify of