Wed. Jan 22nd, 2025

തിരുവനന്തപുരം:

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര സംവാദ ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ടിന്റെ’ നിര്‍മ്മാണം സി.പി.എം പാർട്ടി ചാനലായ കൈരളിക്കു ലഭിച്ചു. പരിപാടിയുടെ 70 എപ്പിസോഡിലേറെ പിന്നിട്ട ശേഷമാണ് നിര്‍മ്മാണ ചുമതല സര്‍ക്കാര്‍ സ്ഥാപനമായ ‘സി-ഡിറ്റിനെ’ ഒഴിവാക്കി കൈരളി ചാനലിന് നൽകിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ നിര്‍മാണ ഏജന്‍സിക്കായി പബ്ലിക് റിലേഷന്‍സ് വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതില്‍ സി-ഡിറ്റും പങ്കെടുത്തിരുന്നു. വോട്ടെടുപ്പിന് പിന്നാലെ ഫിനാന്‍ഷ്യല്‍ ബിഡ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുറവു തുക നിര്‍ദേശിച്ച കൈരളി ചാനലിനെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാൽ ഈ തീരുമാനത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചു ബി.ജെ.പി നേതാവ് വി.മുരളീധരൻ രംഗത്തെത്തി. സി-ഡിറ്റിന്റെ രജിസ്ട്രാർ സി.പി.എം നേതാവ് ടി.എൻ സീമയുടെ ഭർത്താവും പാർട്ടി മെമ്പറുമായ ജി.ജയരാജാണ്. അതിനർത്ഥം സി-ഡിറ്റിന്റെ ടെൻഡറും കൈരളിയുടെ ടെൻഡറും ഒരേ സ്ഥലത്തുണ്ടാക്കുന്നു എന്നതാണെന്നും പരിപാടി കൈരളിക്ക് നൽകാനായി സി-ഡിറ്റ് ടെൻഡർ തുക ബോധപൂർവ്വം കൈരളിയേക്കാൾ കൂട്ടി വച്ചതാണെന്നും വി.മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *