ചെന്നൈ:
പ്രസംഗത്തിനിടെ ഹിന്ദു തീവ്രവാദി എന്ന വിവാദ പരാമര്‍ശം നടത്തിയ മക്കള്‍ നീതി മയ്യം അദ്ധ്യക്ഷന്‍ കമല്‍ ഹാസനെതിരെ കേസെടുത്തു. അരുവാകുറിച്ചി പോലീസാണ് കേസെടുത്തത്. വര്‍ഗീയ ധ്രുവീകരണം, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. 153 എ, 295 എ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്‌സേ ആണെന്നുമായിരുന്നു കമല്‍ ഹാസന്റെ പരാമര്‍ശം. തമിഴ്‌നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധ ചെയ്യവെയാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.