Thu. Mar 28th, 2024
കൊൽക്കത്ത:

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെ സംഘര്‍ഷം. അക്രമികള്‍ കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ‘സേവ് റിപ്പബ്ലിക് റാലി’ എന്നു പേരിട്ട റാലിക്കു തുടക്കമായത്. എന്നാല്‍ റാലി വിദ്യാസാഗര്‍ കോളജിനടുത്ത് എത്തിയപ്പോള്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു.

കോളജില്‍ സ്ഥാപിച്ചിരുന്ന ബംഗാളി പണ്ഡിതന്‍ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അക്രമികള്‍ തകര്‍ത്തു. കൊല്‍ക്കത്ത ബിദാന്‍ സരനിയിലെ കോളജ് ഹോസ്റ്റലില്‍നിന്ന് അമിത് ഷായുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായി. അമിത് ഷാ സഞ്ചരിച്ചിരുന്ന ട്രക്കിനു നേരെ ചിലര്‍ വടികള്‍ വലിച്ചെറിഞ്ഞതാണു സംഘര്‍ഷത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസെത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *