ദില്ലി:
1992 ൽ ‘തരംഗ’ എന്ന കന്നഡ പത്രത്തിനു കൊടുത്തിരുന്ന ഒരു അഭിമുഖത്തിൽ താൻ അവിവാഹിതനെന്നും എഞ്ചിനീയറാണെന്നും മോദി. മുൻ കോബ്രാ പോസ്റ്റ് റിപ്പോർട്ടറും മുതിർന്ന മാധ്യമപ്രവർത്തകനുമായ രാജാ ചൌധരി നടത്തുന്ന “ഇൻഡ് വെസ്റ്റിഗേഷൻസ്” എന്ന അന്വേഷണാത്മകമാധ്യമ സ്ഥാപനമാണ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജ് വഴി ഈ ടാബ്ലോയിഡ് അഭിമുഖത്തിന്റെ കോപ്പി പുറത്തുവിട്ടത്.
ജനുവരി 26 1992 നു പ്രസിദ്ധീകരിച്ച കന്നട പത്രമായ ഉദയവാണിയുടെ ടാബ്ലോയിഡ് പതിപ്പായ തരംഗ വാരികയിൽ, പേജ് 24 ലാണ് പ്രസ്തുത അഭിമുഖം.
നാല്‍പത് വയസിന് മുമ്പേ താന്‍ ഗുജറാത്ത് ബി.ജെ.പി അദ്ധ്യക്ഷനായിരുന്നെന്നും ഗുജറാത്തിലെ ബി.ജെ.പിയുടെ വിജയത്തിന്‍റെ ആണിക്കല്ല് താനാണെന്നും മോദി അഭിമുഖത്തില്‍ അവകാശപ്പെടുന്നുണ്ട്. 1974 ല്‍ ജയപ്രകാശ് നാരായണന്‍ ആരംഭിച്ച നവനിര്‍മ്മാണ സേനയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും മോദി കന്നഡ ടാബ്ലോയിഡിനോട് പറയുന്നു.
തിരഞ്ഞെടുപ്പ് പത്രികയിൽ എം.എ. എന്നാണ് മോദി രേഖപ്പെടുത്തിരിയിക്കുന്നത്. ഈയിടെ മോദി പറഞ്ഞിരിക്കുന്ന കള്ളങ്ങളെ പൊളിച്ചടുക്കാൻ മാധ്യമങ്ങൾ ഉത്സാഹത്തിലാണ്.
തിരഞ്ഞെടുപ്പിൽ മോദിക്ക് പരാജയം സംഭവിച്ചേക്കും എന്നാണ് വിവരങ്ങൾ.
[…] ഈ വിവരം പുറത്ത് […]