Sun. Dec 22nd, 2024
കൊച്ചി:

മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയസ്തംഭനം മൂലം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംസ്കാരം ബുധനാഴ്ച നടക്കും.

വൈദിക പഠനം പൂര്‍ത്തിയാക്കിയ ശേഷം വിവിധ സഭാചുമതലകള്‍ വഹിച്ച ഫാ.ജേക്കബ് അരനൂറ്റാണ്ടായി സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യമായിരുന്നു.

സഭാതര്‍ക്കം രൂക്ഷമായിരുന്ന 1970 മുതല്‍ നാലു പതിറ്റാണ്ടോളം ആലുവ തൃക്കുന്നത്ത് സെമിനാരിയുടെ മാനേജര്‍, വികാരി എന്നീ തസ്തികളില്‍ സേവനമനുഷ്ഠിച്ചു. സാമൂഹിക സാമുദായിക മേഖലകളിലെ വിശിഷ്ട സേവനത്തിന് ഗ്രേസ് ഷെവലിയാര്‍, ജസ്റ്റിസ് വിതയത്തില്‍ അവാര്‍ഡ്, എന്നിവ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *