Sun. Dec 22nd, 2024
ചെന്നൈ:

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി നാഥുറാം ഗോഡ്സെയെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായത് കൊണ്ട് പറയുന്നതല്ല, ഗാന്ധി പ്രതിമക്ക് മുമ്പിൽവെച്ചാണ് ഞാനിത് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി പദവി ഹിന്ദുവിനാണ്. അയാളുടെ പേര് നാഥുറാം ഗോഡ്സെ ആണെന്നും കമൽ ഹാസൻ വ്യക്തമാക്കി. ‘1948ലെ ഗാന്ധിയുടെ കൊലപാതകത്തിനുള്ള ഉത്തരം തേടിയാണ് ഞാനിവിടെ വന്നിട്ടുള്ളത്; കമൽ ഹാസൻ പറഞ്ഞു.

സംസ്ഥാനത്ത് ഭരണത്തിലുള്ള അണ്ണാ ഡി.എം.കെയ്ക്കും പ്രതിപക്ഷത്തുള്ള ഡി.എം.കെക്കും എതിരായ രാഷ്ട്രീയ വിപ്ലവമാണ് തമിഴ്നാട്ടിൽ ആസന്നമായിട്ടുള്ളത്. ക്ലേശിക്കുന്ന ജനങ്ങൾക്ക് ആശ്വാസം നൽകാൻ ഭരണകക്ഷിക്കോ പ്രതിപക്ഷത്തിനോ കഴിഞ്ഞിട്ടില്ല. തങ്ങളുടെ തെറ്റുകൾ തിരുത്താൻ രണ്ട് ദ്രാവിഡ പാർട്ടികളും തയാറാകുന്നില്ലെന്നും കമൽ ഹാസൻ ആരോപിച്ചു.

കൊലപാതകത്തെ തീവ്രവാദമായി പറഞ്ഞ് കമൽ ഹാസൻ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പ്രതികരിച്ചു. അതേ സമയം തമിഴ്നാട് കോൺഗ്ഗ്രസ്സ് കമൽ ഹാസനു പിന്തുണ നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *