ഒമാൻ:
വീണ്ടും വിവിധ തസ്തികകളില്‍ വിസാ വിലക്കുമായി ഒമാന്‍ മാനവവിഭവ ശേഷി മന്ത്രാലയം ഉത്തരവ്. മാനേജീരിയല്‍, അഡ്മിനിസ്‌ട്രേറ്റിവ്, തസ്തികകളില്‍ പുതിയ വിസ അനുവദിക്കുന്നതിനാണ് മാനവ വിഭവശേഷി മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ അബ്ദുള്ള അല്‍ ബക്‌റിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
സ്വകാര്യ മേഖലയിലെ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍, അസി.ജനറല്‍ മാനേജര്‍, ഹ്യൂമന്‍ റിസോഴ്‌സസ് മാനേജര്‍, ട്രെയ്‌നിംഗ് മാനേജര്‍, പബ്ലിക് റിലേഷന്‍സ് മാനേജര്‍, ഫോളോ അപ് മാനേജര്‍, എംപ്ലോയി അഫെയേഴ്‌സ് മാനേജര്‍, അസി. മാനേജര്‍ എന്നി തസ്തികകള്‍ക്ക് പുറമെ അഡ്മിനിസ്‌ട്രേറ്റിവ്, ക്ലറിക്കല്‍ തസ്തികകളിലും പുതുതായി വിദേശികളെ ജോലിക്കെടുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.ഈ തസ്തികകളില്‍ ഇനി സ്വദേശികള്‍ക്ക് മാത്രമാണ് നിയമനമെന്നും നിലവില്‍ ജോലി ചെയ്തുവരുന്നവര്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്നും മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌റി അറിയിച്ചു.