Mon. Jan 20th, 2025
ബംഗളൂരു:

മനുഷ്യാവകാശപ്രവർത്തകയായ ഇറോം ശർമ്മിള, ഞായറാഴ്ച രണ്ടു പെൺ കുഞ്ഞുങ്ങൾക്കു ജന്മം നൽകി. മാതൃദിനമായി ആഘോഷിക്കുന്ന ദിവസം തന്നെയാണ് ശർമ്മിള അമ്മയായത്. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നാണ് അവർ അറിയപ്പെടുന്നത്. ബംഗളൂരുവിലെ ഒരു ആശുപത്രിയിലാണ് അവർ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകിയത്. നിക്സ് സഖി, ഓട്ടം താര (Nix Shakhi, Autumn Tara) എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ.

മണിപ്പൂരിൽ ഏർപ്പെടുത്തിയിരുന്ന സായുധസേന പ്രത്യേകാധികാരനിയമം (Armed Forces Special Powers Act) പിൻ‌വലിക്കണമെന്നാവശ്യപ്പെട്ട് 16 വർഷമാണ് ശർമ്മിള നിരാഹാരസമരം നടത്തിയത്. 2016 ആഗസ്റ്റ് 9 നാണ് ശർമ്മിള, സമരം അവസാനിപ്പിച്ചത്. ബ്രിട്ടീഷുകാരനായ ഡെസ്മണ്ട് കുട്ടിഞ്ഞ്യോയെ 2017 ലാണ് ശർമ്മിള വിവാഹം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *