വായന സമയം: 1 minute
ന്യൂഡൽഹി:

റംസാൻ കാലത്ത്, മെയ് 19 നു നടക്കാനിരിക്കുന്ന അവസാനഘട്ട വോട്ടെടുപ്പിന്റെ സമയക്രമത്തിൽ മാറ്റം വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യമുന്നയിച്ചത് കമ്മീഷൻ നിരസിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി, സുപ്രീം കോടതി തിങ്കളാഴ്ച തള്ളി.

ജസ്റ്റിസ്സുമാരായ ഇന്ദിര ബാനർജിയും, സജ്ഞീവ് ഖന്നയും അടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. വോട്ടെടുപ്പിന്റെ സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ തന്നെയായിരിക്കുമെന്നും അവർ പറഞ്ഞു.

അഭിഭാഷകനായ നിസാമുദ്ദീൻ പാഷയാണ് രാവിലെ 5 മണിക്കു വോട്ടെടുപ്പ് തുടങ്ങണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ച് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ മെയ് 2 നു തിരഞ്ഞെടുപ്പ് കമ്മീഷനു നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, മെയ് 5 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആവശ്യം നിരസിച്ചു. ഇതിനെതിരെ ഹരജിയുമായി അഭിഭാഷകൻ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply

avatar
  Subscribe  
Notify of