Fri. Nov 22nd, 2024
കൊച്ചി:

സംസ്ഥാനത്ത് പ്രളയസെസ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ജി.എസ്.ടി. ചുമത്തുന്നതിനു പുറമെ ഒരു ശതമാനം അധികനികുതികൂടെ ഈടാക്കാനാണു തീരുമാനം. ജൂൺ ഒന്നു മുതൽ ഇതു പ്രാബല്യത്തിൽ വരും. നിത്യോപയോഗസാധനങ്ങളടക്കം, നികുതിയുള്ള എല്ലാ ഉത്പന്നങ്ങൾക്കും വില കൂടും.

സെസ് നടപ്പിലാക്കുന്നത് കേരളത്തിനകത്തു മാത്രമാണ്. സംസ്ഥാനത്തിനു പുറത്തുനിന്നു വാങ്ങുന്ന ഉത്പന്നങ്ങൾക്ക് സെസ് ഇല്ല. സെസ് ഏർപ്പെടുത്തുന്നതിലൂടെ, 600 കോടി അധികവരുമാനം ലഭിക്കുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. നടപ്പു ബജറ്റിൽ, ധനമന്ത്രി, ഒരു ശതമാനം സെസ് പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കേണ്ടിയിരുന്ന സെസ്, ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നീട്ടിവയ്ക്കുകയായിരുന്നു.

കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ തകർന്ന കേരളം പുനർനിർമ്മിക്കാനായി 27000 കോടി രൂപ വേണമെന്നാണ് കരുതപ്പെടുന്നത്. ഇതിൽ 2000 കോടിയെങ്കിലും സമാഹരിക്കാനായി, രാജ്യത്തുടനീളം, ജി.എസ്.ടിയ്ക്കു പുറമെ ഒരു ശതമാനം സെസ് ഏർപ്പെടുത്തണമെന്ന നിർദ്ദേശം, സംസ്ഥാനം, കേന്ദ്രത്തിനു സമർപ്പിച്ചിരുന്നു. ഈ നിർദ്ദേശം തള്ളിയ ജി.എസ്.ടി. കൌൺസിൽ, കേരളത്തിൽ മാത്രമായി പ്രളയസെസ് ഏർപ്പെടുത്താൻ പ്രത്യേകാനുമതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *