ന്യൂഡൽഹി:
ലോക്സഭ തിരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പ് ഇന്നു നടക്കും. ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലേക്കും, മധ്യപ്രദേശിലെ 8 മണ്ഡലങ്ങളിലേക്കും, പശ്ചിമബംഗാളിലെ 8 മണ്ഡലങ്ങളിലേക്കും, ഝാർഖണ്ഡിലെ 4 മണ്ഡലങ്ങളിലേക്കും, ഹരിയാനയിലെ 10 മണ്ഡലങ്ങളിലേക്കും, ബീഹാറിലെ 8 മണ്ഡലങ്ങളിലേക്കും, ഡൽഹിയിലെ 7 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പാണ് ഞായറാഴ്ച നടക്കുന്നത്.
കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത്, വിജേന്ദർ സിംഗ്, കേന്ദ്രമന്ത്രി ഹർഷവർദ്ധൻ സിംഗ്, ഗൗതം ഗംഭീർ, അതീഷി എന്നിവരാണ് ഡൽഹിയിൽ നിന്ന് ഇന്നു ജനവിധി തേടുന്ന പ്രമുഖർ. സമാജ് വാദി പാർട്ടി നേതാവായ അഖിലേഷ് യാദവ് അസംഗഢിൽ നിന്നും, കേന്ദ്രമന്ത്രി മേനക ഗാന്ധി, പിലിഭിത്തിൽ നിന്നും, വരുൺ ഗാന്ധി സുൽത്താൻപൂരിൽ നിന്നും ഇന്നു ജനവിധി തേടുന്നു.
ബി.ജെ.പിയുടെ പ്രജ്ഞ സിങ്, കോൺഗ്രസ്സിലെ മുതിർന്ന നേതാവ് ദ്വിഗ് വിജയ് സിംഗ്, എന്നിവർ മദധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നാണ് ജനവിധി തേടുന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യ, ഗുണ മണ്ഡലത്തിൽ നിന്നും, ഗ്വാളിയോറിലെ സിറ്റിംഗ് എം.പിയും കേന്ദ്രമന്ത്രിയുമായ നരേന്ദ്ര സിങ് തോമർ, മൊറേന മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നു.