കൊച്ചി:
ശാന്തിവനത്തിനകത്തു കൂടെ വൈദ്യുതി ലൈന്‍ വലിക്കുന്ന പദ്ധതിയില്‍ നിന്ന് നിലവില്‍ പിന്‍മാറാന്‍ കെ.എസ്.ഇ.ബിക്കു കഴിയില്ലെന്ന് വൈദ്യുത മന്ത്രി എം.എം. മണി. ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മാറ്റം വരുത്താനില്ല.
ശാന്തി വന സംരക്ഷണ സമിതിയുമായി ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബദല്‍ പദ്ധതി പഠിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സമിതിയുമായി മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു.
ശാന്തിവനം ഉടമസ്ഥ നല്‍കിയ പരാതിയില്‍ കോടതി നിലപാട് എടുക്കട്ടെ എന്നും മന്ത്രി പ്രതികരിച്ചു. അതുവരെ പണി നിര്‍ത്തിവയ്ക്കാൻ സാധിക്കില്ല. വ്യക്തികള്‍ക്ക് ഉണ്ടാകുന്ന നാശം പരിഗണിച്ചാല്‍ നാട്ടില്‍ വികസനം മുന്നോട്ടു പോകില്ലെന്ന വിശദീകരണമാണ് ഇക്കാര്യത്തില്‍ എം.എം. മണിക്ക് ഉള്ളത്.
ശാന്തിവനത്തിലൂടെയുള്ള വൈദ്യത പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം.എം മണിയും കെ.എസ്.ഇ.ബിയും എറണാകുളം ജില്ലാ കളക്ടറും വ്യക്തമാക്കുകയും, കുറച്ചുദിവസം മുമ്പ് ഒരു യോഗം ചേർന്നതിനുശേഷം ശാന്തിവനത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.