Wed. Jan 22nd, 2025
കൊൽക്കത്ത:

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയതിനു, ലോക്സഭ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥിയായ നീലാഞ്ജൻ റോയിക്കെതിരെ കേസെടുക്കാൻ പശ്ചിമബംഗാളിലെ ബാലാവകാശസംരക്ഷണ കമ്മീഷൻ, പശ്ചിമബംഗാൾ പോലീസിന് ഉത്തരവു നൽകി. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ അവർ തിരഞ്ഞെടുപ്പ് കമ്മീഷനും എഴുതിയിട്ടുണ്ട്.

സംഭവം നടന്നത് ഏപ്രിൽ 26 നാണ്. റോയിയെ സന്ദർശിക്കാൻ പോയതായിരുന്നു പെൺകുട്ടി. പെൺകുട്ടിയുടെ കുടുംബം ഫൽത്ത പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പക്ഷേ, പോക്സോ നിയമത്തിന്റെ പരിധിയിൽ വരുന്ന കേസായിട്ടും, അറസ്റ്റ് രേഖപ്പെടുത്താത്തതിനെത്തുടർന്ന്, കുട്ടിയുടെ പിതാവ്, കമ്മീഷനെ സമീപിക്കുകയായിരുന്നു.

മെയ് 19 നു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകനും, തൃണമൂൽ കോൺഗ്രസ്സിന്റെ സിറ്റിംഗ് എം.പിയുമായ അഭിഷേക് ബാനർജിയെയാണ് ഡയമണ്ട് ഹാർബർ സീറ്റിൽ നിന്നും ബി.ജെ.പി. സ്ഥാനാർത്ഥിയായ നീലാഞ്ജൻ റോയ് നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *