കാബൂൾ:
അഫ്ഘാനിസ്ഥാനിലെ പത്രപ്രവർത്തകയും, പാർലമെന്റിന്റെ സാംസ്കാരിക ഉപദേഷ്ടാവുമായ മീന മംഗൾ കൊല്ലപ്പെട്ടു. ഞായാറാഴ്ച, അവരെ കാബൂളിൽ വെച്ച് അജ്ഞാതർ വെടിവെച്ചുകൊല്ലുകയായിരുന്നു.
മൂന്നു പ്രാദേശിക ചാനലുകളിൽ വാർത്താവായനക്കാരിയായിരുന്നു മീന മംഗൾ.
പോലീസ്, സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാബൂളിൽ ഈ വർഷം ഇതുവരെ 15 പത്രപ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.