ന്യൂഡൽഹി:
ആരും തന്നോട് ആവശ്യപ്പെട്ടിട്ടല്ല, താൻ അതു ചെയ്തതെന്ന്, തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കരണത്തടിച്ച ആൾ പറഞ്ഞു.
കൈലാഷ് പാർക്കിൽ സ്പെയർ പാർട്ട്സ് ബിസിനസ് നടത്തുന്ന സുരേഷ് ചൌഹാനാണ്, കെജ്‌രിവാളിനെ, ആക്രമിച്ചത്.
മോത്തിബാഗിൽ, കെജ്രിവാളിന്റെ റോഡ് ഷോയ്ക്കിടെ, മെയ് 4 ന് ആയിരുന്നു സംഭവം. തുറന്ന വാഹനത്തിൽ ചാടിക്കയറിയ യുവാവ് കെജ്രിവാളിന്റെ മുഖത്തടിക്കുകയായിരുന്നു.
വടക്ക് കിഴക്കൻ ദില്ലി കേന്ദ്രീകരിച്ചായിരുന്നു അന്ന് കെജ്‍രിവാളിന്റെ പ്രചാരണപ്രവർത്തനങ്ങൾ. നോർത്ത് – ഈസ്റ്റ് ദില്ലിയിലെ ബി.ജെ.പി. സ്ഥാനാർത്ഥിയും നടനുമായ മനോജ് തിവാരി നല്ല നർത്തകനാണെന്നും, നർത്തകരെയല്ല, നല്ല രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യമെന്നും കെജ്‍രിവാൾ പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയതെന്നാണ് വാർത്ത പ്രചരിച്ചിരുന്നത്.
“എനിക്കറിയില്ല, ഞാൻ എന്തിനാണ് അദ്ദേഹത്തെ (അരവിന്ദ് കെജ്രിവാൾ) തല്ലിയതെന്ന്. ഞാനതിൽ ഖേദിക്കുന്നു,” എന്ന് സുരേഷ് ചൌഹാൻ പറഞ്ഞതായി ന്യൂസ് ഏജൻസി എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു.