Wed. Jan 22nd, 2025

ഗൂഗിളിന്റെ ഇന്നത്തെ ഡൂഡിൽ സമർപ്പിച്ചിരിക്കുന്നത് ബ്രിട്ടീഷ് ഹീമറ്റോളജിസ്റ്റായ ലൂസി വിൽ‌സിനാണ്. ഇംഗ്ലണ്ടുകാരിയായ ലൂസി വിൽ‌സ് 1888 മെയ് 10 നാണു ജനിച്ചത്. ഇന്ന് അവരുടെ 131ആം ജന്മദിനം ആണ്. വിൽ‌സ് 1911 ൽ കേംബ്രിഡ്ജ് സർവകലാശാലയിൽനിന്നും ബോട്ടണിയിലും ജിയോളജിയിലും ബിരുദം നേടി.

1920 കളിലും, 1930 കളിലും ലൂസി വിൽ‌സ് ഇന്ത്യയിലെത്തി. ടെക്സ്റ്റൈൽ ജോലിക്കാരായ സ്ത്രീകളിൽ ഗർഭകാലത്തുണ്ടാവുന്ന അനീമിയക്കുറിച്ച് പഠനം നടത്തി. അനീമിയ, സ്ത്രീകളിൽ ക്ഷീണത്തിനും, മറ്റു ഗുരുതരമായ അസുഖങ്ങൾക്കും കാരണമാവുന്നുമെന്നും കണ്ടെത്തി.

സ്ത്രീകളിൽ പ്രസവസമയത്ത് ഉണ്ടാവുന്ന അനീമിയയ്ക്കു പരിഹാരം കണ്ടുപിടിച്ചതിനാണ് ലൂസി വിൽ‌സ് ഓർമ്മിയ്ക്കപ്പെടുന്നത്. ഗർഭിണികളായ സ്ത്രീകളിൽ ഫോളിക് ആസിഡ് ഉണ്ടായിരിക്കേണ്ടുന്ന ആവശ്യകത ലൂസി വിൽ‌സാണ് ആദ്യം കണ്ടെത്തിയത്. ഇപ്പോൾ ലോകം മുഴുവനുമുള്ള ഡോക്ടർമാർ ഗർഭിണികളായ സ്ത്രീകൾക്ക് ഫോളിക് ആസിഡിന്റെ അഭാവം ഉണ്ടാകാതിരിക്കാനുള്ള ഉപദേശം നൽകുന്നു.

ലൂസി വിൽ‌സിന്റെ കണ്ടുപിടിത്തം, ഗർഭിണികളായ സ്ത്രീകൾക്കു മാത്രമല്ല, കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വികാസത്തിനും കൂടെ സഹായകരമാവുന്നു.

1964 ഏപ്രിൽ 16 ന് ലൂസി വിൽ‌സ് അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *