ന്യൂഡൽഹി:
സിഖ് വിരുദ്ധ കലാപത്തില്‍ രാജീവ് ഗാന്ധിയെ കടന്നാക്രമിച്ച് ബി.ജെ.പി. 1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തിലൂടെ സര്‍ക്കാര്‍ തന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കുകയായിരുന്നുവെന്നാണ് ബി.ജെ.പി. ആരോപണം ഉന്നയിച്ചത്. കൊല നടത്താന്‍ ആഹ്വാനം നടത്തിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫീസില്‍ നിന്ന് നേരിട്ടാണെന്നും ബി.ജെ.പി. ആരോപിച്ചു.
ട്വിറ്ററിലൂടെയാണ് ഇത്തരത്തിലൊരു ആരോപണം ബി.ജെ.പി. ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ സിഖ് നിര്‍ണായക മേഖലകളില്‍ തിരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണിത്.