Sun. Dec 22nd, 2024
കോഴിക്കോട്:

എഴുത്തുകാരി മാധവിക്കുട്ടിയെ മതപരിവര്‍ത്തനം നടത്തിയ മുസ്ലിം ലീഗ് നേതാവിന് സൗദി അറേബ്യയിലെ ഒരു സംഘടന പത്തുലക്ഷം ഡോളര്‍ നല്‍കിയെന്ന തന്റെ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി സാമൂഹികപ്രവർത്തകൻ എ.പി.അഹമ്മദ് പറഞ്ഞു.

മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനം അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നതില്‍ തര്‍ക്കമില്ല. മതപ്രബോധനത്തിന്റെ പേരില്‍ മതപരിവര്‍ത്തനത്തിനായി വിദേശരാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യയിലേക്ക് ഫണ്ട് വരുന്നുണ്ട്. പ്രസിദ്ധരായ വ്യക്തികളെ മതപരിവര്‍ത്തനം നടത്തിയാല്‍ വലിയ തുകയ്ക്ക് വിറ്റു പോകുന്നതാണ് മാധവിക്കുട്ടിയുടെ കാര്യത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *