Wed. Jan 22nd, 2025
കൊച്ചി:

പാലാരിവട്ടം ഫ്ലൈഓവറില്‍ അച്ഛന്റെ പേര് നിലനില്‍ക്കുന്നത് അപമാനകരമാണെന്ന് പ്രശസ്ത കവി ഒ.എന്‍.വി. കുറുപ്പിന്റെ മകന്‍. പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ അപാകതകളും അഴിമതിയും വാര്‍ത്തകളില്‍ നിറയുമ്പോൾ പ്രതികരണവുമായി അന്തരിച്ച കവി ഒ.എന്‍.വി. കുറുപ്പിന്റെ മകന്‍ രംഗത്തെത്തിയത്.

മൂന്നു വര്‍ഷത്തിനുള്ളില്‍ മരിച്ചു ജീര്‍ണിച്ച പാലത്തിന് അച്ഛന്റെ പേരിട്ടതു മാറ്റണം. ഈ പേരിടാന്‍ ഈ പാലത്തിനും അച്ഛനും തമ്മില്‍ എന്തു ബന്ധമാണ് ഉള്ളതെന്ന് തനിക്കറിയില്ലെന്നും രാജീവ് പറഞ്ഞു. ഔദ്യോഗികമല്ലെങ്കിലും പാലത്തിനു ജനകീയമായി നല്‍കിയ പേരാണ് ‘ഒ.എന്‍..വി കുറുപ്പ് ഫ്ലൈ ഓവര്‍.’ ഒരു ഫ്ലൈ ഓവറിനു മലയാളത്തിന്റെ അഭിമാനമായ ജ്ഞാനപീഠ ജേതാവിന്റെ പേരിട്ടതു നാണക്കേടാണെന്ന് പ്രസാധകന്‍ ജയചന്ദ്രന്‍ സി.ഐ.സി.സിയും പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *