Wed. Jan 22nd, 2025
എറണാകുളം:

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ല നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യി​ൽ വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം സ്പെ​ഷ​ല്‍ യൂ​ണി​റ്റാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. റോ​ഡ്സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് കോ​ര്‍​പ്പ​റേ​ഷ​നും, കിറ്റ്കോയും അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ വ​രും.പൊതുമരാമത്തു മന്ത്രി മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

ദേശീയപാത 66 ഇൽ, തിരക്കേറിയ എറണാകുളം – മൂവാറ്റുപുഴ സംസ്ഥാനപാത എന്നിവ സന്ധിക്കുന്ന പാലാരിവട്ടം ജംഗ്ഷനിലാണ് മേൽപ്പാലം സ്ഥിതി ചെയ്യുന്നത്. ഒറ്റത്തൂണിൽ തീർത്ത നാലുവരി ഫ്ലൈ ഓവർ ആണിത്. 442 മീറ്റർ പാലവും ഇരുഭാഗത്തുമുള്ള അനുബന്ധറോഡുകളുംകൂടി മേൽപ്പാലത്തിന്റെ ആകെ നീളം 750 മീറ്റർ ആണ്. ഇതിനു 35 മീറ്റർ നീളമുള്ള രണ്ടും 22 മീറ്റർ നീളമുള്ള 17ഉം സ്പാനുകൾ ഉണ്ട്. ഒരു മീറ്റർ വ്യാസമുള്ള 86 പൈലുകൾ തീർത്ത അസ്ഥിവാരത്തിലാണ് പാലം നിൽക്കുന്നത്. 122 ഗർഡറുകളാണ് പാലത്തിൽ സ്ഥാപിച്ചിരിക്കുന്നത്. 41 കോടിരൂപ ചെലവിട്ടാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ആർ ഡി എസ് പ്രൊജക്ട് എന്ന സ്ഥാപനമാണ് പാലം നിർമ്മിച്ചത്. യു.ഡി.എഫ് സർക്കാർ 2014 സെപ്തംബറിൽ നിർമ്മാണപ്രവർത്തങ്ങൾ ആരംഭിച്ച പാലം 2016 ഒക്ടോബർ 12 ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.

പക്ഷെ പാലം തുറന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ പാലത്തിലെ റോഡിലെ ടാർ ഇളകി തുടങ്ങിയിരുന്നു. എക്സ്പാൻഷൻ ജോയിന്റുകളുടെയും പാലത്തെ താങ്ങി നിർത്തുന്ന ബെയറിംഗുകളുടെയും നിർമ്മാണത്തിലുണ്ടായ വീഴ്ചയാണ് ബലക്ഷയത്തിലേക്ക് നയിച്ചത്. തുടർന്ന് 2019 മേയ് 1-ന് രാത്രി മുതൽ പാലം ഒരു മാസത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചുപൂട്ടി.

സംസ്ഥാന സർക്കാരിനു കൂടി പങ്കാളിത്തമുള്ള കൺസൾട്ടസി സ്ഥാപനമായ കിറ്റ്കോയുടെ മേൽനോട്ടത്തിലായിരുന്നു പാലാരിവട്ടത്തെ മേൽപ്പാല നിർമ്മാണം. പാലാരിവട്ടം മേൽപാലത്തിന്റെ നിർമാണത്തിലെ ആദ്യ ഘട്ടം മുതൽ വീഴ്ചകളായിരുന്നു. തൂണുകളുടെ നിർമാണം മുതൽ പ്രശ്നങ്ങളുണ്ടായിരുന്നു. മേൽപാലത്തിന്റെ ഡിസൈൻ തയാറാക്കിയതു ബെംഗളൂരുവിലുളള നാഗേഷ് കൺസൽട്ടൻറ് എന്ന സ്ഥാപനമാണ്. പാലത്തിന്റെ ബലക്ഷയത്തിനു കാരണം ബെയറിങ് സ്ഥാപിച്ചതിലുണ്ടായ പ്രശ്നങ്ങളാണെന്നാണു നാഗേഷ് കൺസൽട്ടൻറ് ആദ്യ ഘട്ടത്തിൽ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ നിർമ്മാണം വേഗം പൂർത്തിയാക്കാനുള്ള രാഷ്ട്രീയ സമ്മർദ്ധവും, അധിക ചിലവും കണക്കിലെടുത്തു ബെയറിങ് മാറ്റി സ്ഥാപിക്കാൻ ആരും തയ്യാറായില്ല.

പാലത്തിന്റെ വശങ്ങളിൽ ബലക്കുറവുണ്ട്. ഭാരം കയറുമ്പോൾ അനുവദീനയമായതിലും കൂടുതൽ താഴ്ച ഗർഡറുകൾക്കുണ്ടാകുന്നത് മൂലം പാലത്തിൽ വിളളലുകള്‍ക്കും. സ്പാൻ ജോയിന്റുകളിലെ ലെവൽ വ്യത്യാസത്തിനും കാരണമാകുന്നു. പോരാത്തതിന് സിമന്റും കമ്പിയും ആവശ്യമായ അളവിൽ ഉപയോഗിച്ചിട്ടില്ല. ഇതിലെല്ലാം വലിയ അഴിമതികൾ നടന്നിട്ടുണ്ടെന്നും സർക്കാർ സ്ഥാപനങ്ങളായ കിറ്റ്കോയ്ക്കും, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനും ഇതിൽ വ്യക്തമായ പങ്കുണ്ടെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. പാലം തകരാറിലായതോടെ ആരോപണവിധേയമായ കിറ്റ്കോ അധികൃതർ സർക്കാരിന് ഒരു രൂപ പോലും നഷ്ടമുണ്ടാക്കാതെ പാലം പുനർനിർമിക്കുമെന്നാണ് ഇപ്പോൾ അവകാശപ്പെടുന്നത്.

“ഇതിൽ രാഷ്ട്രീയമില്ല. മേൽപാലത്തിന്റെ നിർമാണത്തിൽ അടി മുതൽ മുടി വരെ അനാസ്ഥയാണ്. കുറ്റം ചെയ്തവരാരായാലും മാതൃകാപരമായി ശിക്ഷിക്കും.” എന്നായിരുന്നു മന്ത്രി ജി.സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്. പാലത്തിന്റെ അറ്റകുറ്റപ്പണിയല്ല, മറിച്ചു പുനസ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

പാലത്തിന്റെ പ്രതലം മുഴുവൻ ഇളക്കിമാറ്റി, നിരപ്പും ചരിവും ശരിയാക്കി പുതിയ ടാറിങ്, സ്പാനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തെ റബർ എക്സ്പാൻഷൻ ജോയിന്റ് മാറ്റി ‘സ്ട്രിപ് സ്റ്റീർ’ എക്സ്പാൻഷൻ ജോയിന്റ് സ്ഥാപിക്കൽ തുടങ്ങിയവ ചെയ്യാനാണ് ഉദ്ദേശിച്ചതെങ്കിലും അതൊന്നും ഫലപ്രദമാകില്ലെന്നാണ് മ​ദ്രാ​സ് ഐ.ഐ.ടി വിദ്ഗധർ ചൂണ്ടിക്കാട്ടുന്നത്. ഗർഡറുകളിലെ വിളളൽ ഒഴിവാക്കാൻ കാർബൺ ഫ്ളാപ്പിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് ഐ.ഐ.ടി ശുപാർശ ചെയ്തിരിക്കുന്നത്.

മേ​ല്‍​പ്പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഉ​ന്ന​ത​ത​ല വി​ദ​ഗ്ധ​സ​മി​തി രൂ​പീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്തി​ക​ളി​ല്‍ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് മൂ​ന്നം​ഗ വി​ദ​ഗ്ധ​സ​മി​തി​യെ നി​യോ​ഗി​ക്കു​ന്ന​ത്. പാ​ലം​നി​ര്‍​മാ​ണ​ത്തി​ല്‍ വി​ദ​ഗ്ധ​രാ​യ ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍​മാ​രാ​യി​രി​ക്കും സ​മി​തി​യി​ലെ അം​ഗ​ങ്ങ​ള്‍. പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ണ​മാ​യും ശാ​സ്ത്രീ​യ​മാ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ഈ ​സ​മി​തി ഉ​റ​പ്പാ​ക്കും. മ​ദ്രാ​സ് ഐ​.ഐ.​ടി ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും സ​മി​തി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ദേശീയപാതയിലെ വൻ ഗതാഗതക്കുരുക്കു പരിഹരിക്കാൻ പണിത പാലം പ്രദേശത്തെ വീണ്ടും കുരുക്കിലാക്കുന്ന സ്ഥിതിയാണിപ്പോൾ. വൈറ്റിലയിലും, കുണ്ടന്നൂരും പാലത്തിലെ അറ്റകുറ്റപണിമൂലം ഇപ്പോൾ തന്നെ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. അതിനിടയിലേക്ക് വെറും 6 കിലോമീറ്റർ ദൂരത്തിനിടയിൽ മൂന്നു മാസ കാലമെങ്കിലും അടുത്ത കുരുക്കു കൂടി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *