Thu. Dec 26th, 2024
കൊല്ലം:

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്നത് കേസില്‍പ്പെടാതിരിക്കാനെന്ന് എസ്‌.എൻ.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സവര്‍ണകൗശലക്കാര്‍ തെരുവില്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ചെങ്കില്‍ അകത്തുപോകുമായിരുന്നു. സമുദായാംഗങ്ങളെ കരുതിയാണ് ഈ നിലപാട് സ്വീകരിച്ചത്. എസ്‌.എൻ.ഡി.പി യോഗം വാര്‍ഷികപൊതുയോഗത്തിലാണ് വെള്ളാപ്പള്ളി, ശബരിമല വിഷയത്തില്‍ സമുദായനേതൃത്വത്തിന്റെ നിലപാട് വിശദീകരിച്ചത്.

ശബരിമല വിഷയത്തിൽ പ്രതിഷേധിച്ചിരുന്നെങ്കില്‍ ജയിലില്‍ പോകുന്നത് ഈഴവരാകുമായിരുന്നു. ദിവസങ്ങളോളം ജയിലില്‍ കിടന്ന ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രന്റെ അവസ്ഥ ഓര്‍ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *