ബ്രൂണെ:
വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് സ്വവര്‍ഗരതിക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനം ബ്രൂണെ പിന്‍വലിച്ചു. തെറ്റിദ്ധാരണങ്ങളും ഉത്കണ്ഠകളും വളര്‍ന്ന സാഹചര്യത്തിലാണ് സ്വവര്‍ഗ രതിക്ക് ഏര്‍പ്പെടുത്തിയ വധശിക്ഷ പിന്‍വലിക്കുന്നതെന്ന് ബ്രൂണെ പ്രധാനമന്ത്രി ഹസനല്‍ ബോല്‍ക്കിയ പറഞ്ഞു.
കഴിഞ്ഞ മാസമാണ് രാജ്യത്ത് സ്വവർഗ്ഗ ലൈംഗികതയിലും വിവാഹേതര ലൈംഗിക ബന്ധത്തിലും ഏർപ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലാൻ തീരുമാനിച്ചത്. രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള ശരീഅത്ത് നിയമപ്രകാരമാണ് ഇത്. ഏപ്രിൽ 4 മുതലാണ് നിയമം പ്രബല്യത്തിൽ വരുത്താൻ തീരുമാനിച്ചത്. മോഷണക്കുറ്റത്തിന്, കൈയും കാലും അറക്കുക എന്ന ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷയും നടപ്പിലാക്കാനായിരുന്നു തീരുമാനം. ലോകവ്യാപകമായി വന്‍ പ്രതിഷേധമാണ് തീരുമാനത്തിനെതിരെ ഉയര്‍ന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബ്രൂണെ സുല്‍ത്താന്റെ ഹോട്ടലുകള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളും ഉയര്‍ന്നിരുന്നു.