വായന സമയം: 1 minute
ദുബായ്:

നോമ്പുതുറ സമയം അറിയിക്കാന്‍ വെടിപൊട്ടിക്കുന്ന പാരമ്പര്യം കൈവിടാതെ ദുബായ്. പോലീസിന്റെ മേല്‍നോട്ടത്തിലാണ് ഇപ്പോഴും പീരങ്കിയില്‍ വെടിപൊട്ടിച്ച്‌ നോമ്പുതുറ സമയം അറിയിക്കുന്നത്. ദുബായിയിലെ അഞ്ചു സ്ഥലങ്ങളിലാണ് ഇങ്ങനെ നോമ്പുതുറ സമയം അറിയിക്കുന്നത്. ബുര്‍ജ് ഖലീഫ, അല്‍ മന്‍ഖുൽ, അല്‍ ബറഹ എന്നിവിടങ്ങളിലെ ഈദ് ഗാഹ് ഗ്രൗണ്ടുകള്‍, മദീനത്ത് ജുമൈറ, ദുബായ് സിറ്റി വാക്ക് എന്നിവിടങ്ങളിലാണ് പീരങ്കികള്‍ തയ്യാറാക്കിവെച്ചിരിക്കുന്നത്.

ആധുനിക കാലഘട്ടത്തിലും പരമ്പരാഗതമായ രീതിയില്‍ നോമ്പുതുറ സമയം അറിയിച്ച്‌ പാരമ്പര്യം മുറുകെപ്പിടിക്കുകയാണ് ലോകത്തിന്റെ സ്വപ്‌നനഗരി.

Leave a Reply

avatar
  Subscribe  
Notify of