ന്യൂഡൽഹി:
രാജീവ്ഗാന്ധിയെ ഭ്രഷ്ടാചാരി(അഴിമതിക്കാരന്) എന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു മോദിയെ വിലക്കണമെന്നും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിലെ പ്രതാപ്ഗഢിൽ ഒരു തിരഞ്ഞെടുപ്പ് റാലിയ്ക്കിടെയാണ് മോദി രാജീവ് ഗാന്ധിയെക്കുറിച്ച് പറഞ്ഞത്.