Sun. Dec 22nd, 2024
ന്യൂഡൽഹി :

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് അഭിമാനമായി 99.85 ശതമാനം വിജയം നേടിയ തിരുവനന്തപുരം സോണ്‍ മേഖലാ അടിസ്ഥാനത്തില്‍ ഇന്ത്യയിൽ മുന്നിൽ. പാലക്കാട് കൊപ്പം ലയണ്‍സ് സ്കൂള്‍ വിദ്യാര്‍ത്ഥിനി ഭാവന എന്‍ ശിവദാസ് 500-ല്‍ 499 മാര്‍ക്ക് നേടി തിരുവനന്തപുരം സോണില്‍ ഒന്നാം സ്ഥാനത്ത് എത്തി.

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 91.1 ശതമാനം വിജയമാണ് ഇക്കുറി രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 ശതമാനത്തിന്‍റെ വർദ്ധനവാണ് വിജയശതമാനത്തിലുണ്ടായത്. 86.07 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം.

സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://cbseresults.nic.in/class10/class10th19.htm

Leave a Reply

Your email address will not be published. Required fields are marked *