Tue. Aug 12th, 2025 11:14:28 PM
ന്യൂസിലാന്‍ഡ്:

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസീന്തയും കാമുകന്‍ ക്ലാര്‍ക്ക് ഗേഫോഡും ഉടന്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. ഈസ്റ്റര്‍ അവധിക്ക് ഇരുവരും തമ്മിലുള്ള എന്‍ഗേജ്‌മെന്റ് കഴിഞ്ഞതായും ഉടന്‍ വിവാഹമുണ്ടാകുമെന്നുമാണ് ഇരുവരുടെയും വക്താവ് പറഞ്ഞത്. 2012 ലാണ് ജെസീന്തയും കാമുകന്‍ ക്ലാര്‍ക്ക് ഗേഫോഡും തമ്മില്‍ കണ്ടുമുട്ടുന്നത്. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവര്‍ക്കും ഒരു മകളുണ്ട്, നെവെ തെ അറോഹ. ഇക്കഴിഞ്ഞ ജൂണിലാണ് ഇരുവര്‍ക്കും പെണ്‍കുട്ടി പിറന്നത്. കുട്ടിയുടെ ജനനം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അധികാരത്തിലിരിക്കെ അമ്മയായ രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ജെസീന്ത. അതേസമയം ജോലിതിരക്കുകള്‍ക്കിടയിലും മകളെ പരിപാലിച്ച് വീട്ടില്‍ തന്നെയായിരുന്നു ക്ലാര്‍ക്ക്.

Leave a Reply

Your email address will not be published. Required fields are marked *