മുംബൈ:
ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തിന് പിന്നാലെ ശ്രീലങ്കയിലെ പൊതുനിരത്തില്‍ മുഖം മറയ്ക്കുന്ന ബുര്‍ഖ പോലുള്ള വസ്ത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ഇന്ത്യയിലും ബാധകമാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. തങ്ങളുടെ മുഖപത്രമായ സാമ്‌നയിലാണ് ശിവസേന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
എന്നാല്‍ ഇന്ത്യയില്‍ ബുര്‍ഖ നിരോധിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് വ്യക്തമാക്കിയ ബി.ജെ.പി. ദേശീയ വക്താവ് ജി.വി.എല്‍ നരസിംഹറാവു സാമ്‌നയുടെ ആവശ്യം തള്ളി. എന്‍.ഡി.എ. ഘടകക്ഷി നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അതാവാലയും ബുര്‍ഖ നിരോധിക്കണമെന്ന ആവശ്യം നിരാകരിച്ചു. ബുര്‍ഖ ധരിക്കുന്നവരെല്ലാം തീവ്രവാദികള്‍ ആണെന്ന് താന്‍ കരുതുന്നില്ല. അവര്‍ തീവ്രവാദികളാണെങ്കില്‍ ബുര്‍ഖ നിര്‍ബന്ധമായും മാറ്റണം.