Thu. Dec 19th, 2024
കൊച്ചി:

കേരളത്തിലെ മുൻ ധനകാര്യമന്ത്രി വി. വിശ്വനാഥ മേനോൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. വാർദ്ധക്യസംബന്ധമായ അസുഖങ്ങളെത്തുടർന്നു ചികിത്സയിലായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു.

നായനാർ സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്നു. രണ്ടു പ്രാവശ്യം എം.പി. ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനമറിയിച്ചു. വിശ്വനാഥ മേനോന്റെ മരണം രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *