ഹൈദരാബാദ്:
കനത്ത മഴയില്‍ ചരിത്ര സ്മാരകമായ ചാര്‍മിനാറിന്റെ നാല് ഗോപുരങ്ങളില്‍ ഒന്നിന് ഇടിവ്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് 428 വര്‍ഷത്തോളം പഴക്കമുള്ള ചാര്‍മിനാറിന്റെ ഗോപുരങ്ങളില്‍ ഒന്നിന് ഇടിവ് സംഭവിച്ചത്. മക്കാ മസ്ജിദിനെ അഭിമുഖീകരിക്കുന്ന ഗോപുരത്തിലെ ഗ്രാനൈറ്റ് സ്ലാബില്‍ നിന്നുള്ള കുമ്മായ കഷണങ്ങള്‍ അടര്‍ന്ന് വീഴുകയായിരുന്നു. 1591 എ.ഡിയില്‍ ഖുതുബ് ഷാഹി രാജവംശത്തിലെ അഞ്ചാമത്തെ രാജാവ് മുഹമ്മദ് ഖുലി ഖുത്തുബ് ഷായാണ് ചാര്‍മിനാര്‍ നിര്‍മ്മിച്ചത്. ചാർമിനാർ എന്നാൽ നാലു ഗോപുരങ്ങൾ എന്നാണ് ഉറുദുവിൽ അർത്ഥം.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കുറച്ചുകാലം മുമ്പ്, ചാർമിനാറിന്റെ പുതുക്കിപ്പണിയൽ നടത്താൻ തുടങ്ങിയിരുന്നു.