Wed. Jan 22nd, 2025
ഒഹായോ:

യു.എസ്സിലെ ഒഹായോയിൽ, ഒരു സിഖ് കുടുംബത്തിലെ നാലുപേരെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഒഹായോയിലെ വെസ്റ്റ് ചെസ്റ്റെർ അപ്പാർട്ട്മെന്റിൽ, ഞായറാഴ്ചയാണ് സംഭവം നടന്നത്. മൂന്നു സ്ത്രീകളേയും ഒരു പുരുഷനേയും പലവട്ടം വെടിയേറ്റ നിലയിലാണു കണ്ടെത്തിയത്. വംശീയ വിദ്വേഷത്തിന്റെ പേരിലുള്ള കൊലപാതകമെന്ന രീതിയിലാണ് പ്രാദേശിക പോലീസ് കേസന്വേഷണം നടത്തുന്നത്. സിഖ് കുടുംബത്തോടൊപ്പം കുട്ടികളും താമസിച്ചിരുന്നു. പക്ഷെ സംഭവസമയത്ത് അവർ വീട്ടിലുണ്ടായിരുന്നില്ല.

കുറ്റവാളികളെക്കുറിച്ച് പോലീസ് ശരിയായ നിഗമനത്തിൽ എത്തിയിട്ടില്ല. കൊലയ്ക്കു പിന്നിൽ എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോയെന്നു പെട്ടെന്നു പറയാൻ ആവില്ലെന്നും, വീട്ടിലെ ആരും തിരിച്ചുവെടിവെച്ചതായി തോന്നുന്നില്ലെന്നുമാണ് പോലീസ് പറയുന്നത്.

ഒറ്റപ്പെട്ട സംഭവമാണെന്നും, സിഖ് സമുദായത്തിന് ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *