Mon. Dec 23rd, 2024
LPG Cylinder. Pic C: One India

കൊച്ചി: ഉപഭോക്താക്കളുടെ നടുവൊടിച്ച്‌ പാചക വാതക വില വീണ്ടും കൂട്ടി. വീട്ടാവശ്യത്തിനും വാണിജ്യ ആവശ്യത്തിനുമുള്ള സിലിണ്ടറുകളുടെ വില കുത്തനെ ഉയര്‍ത്തി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്‌ 50 രൂപയാണ്‌ വര്‍ധിപ്പിച്ചത്‌. ഇതോടെ പാചക വാതക സിലിണ്ടര്‍ വില 701 രൂപയായി ഉയര്‍ന്നു.

വാണിജ്യ ആവശ്യത്തിന്‌ ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന്‌ 37 രൂപയാണ്‌ കൂട്ടിയത്‌. ഇതോടെ സിലിണ്ടറിന്‌ 1319 രൂപയായി. ഒരു മാസത്തിനുള്ളില്‍ രണ്ടാമത്ത തവണയാണ്‌ വില വര്‍ധിപ്പിക്കുന്നത്‌. ഡിസംബര്‍ രണ്ടിനാണ്‌ മുമ്പ്‌ വില കൂട്ടിയത്‌. അന്നും 50 രൂപ വര്‍ധിപ്പിച്ചിരുന്നു.

പാചക വാതക കമ്പനികള്‍ തുടര്‍ച്ചയായി വില വര്‍ധിപ്പിച്ചത് സാധാരണക്കാരുടെ ജീവിത ചെലവുകളില്‍ വന്‍ ഭാരമുണ്ടാക്കും.