Tue. Nov 5th, 2024
Swadeshi Jagran Manch logo

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ആര്‍സ്‌എസിന്‍റെ പോഷക‌ സംഘടന സ്വദേശി ജാഗരണ്‍ മഞ്ച്‌. പുതിയ നിയമങ്ങള്‍ കര്‍ഷകരെ മണ്ഡികള്‍ക്ക്‌ പുറത്ത്‌ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാക്കും. ഇത്‌ സ്വകാര്യ കോര്‍പറേറ്റുകളുടെ ചൂഷണത്തിന്‌ വഴിയൊരുക്കുമെന്ന്‌ എസ്‌ജെഎം വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.

നിയമങ്ങള്‍ കൊണ്ടുവന്നത്‌ കര്‍ഷകര്‍ക്ക്‌ വേണ്ടിയായിരിക്കാം. എന്നാല്‍ പഴുതുകള്‍ അടച്ച്‌ വേണം നടപ്പാക്കാന്‍. കര്‍ഷകര്‍ക്ക്‌ താങ്ങുവില ലഭിക്കുമെന്ന്‌ ഉറപ്പാക്കണം. താങ്ങുവിലയില്‍ കുറച്ച്‌ കര്‍ഷകരില്‍ നിന്ന്‌ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം. താങ്ങുവിലയില്‍ കുറച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍‌ നിയമഭേദഗതി വേണം.

എപിഎംസി മണ്ഡികള്‍ കര്‍ഷകര്‍ക്ക്‌ താങ്ങുവില ഉറപ്പുവരുത്തുന്ന സംവിധാനമാണ്‌. 22000 പുതിയ മണ്ഡികള്‍ സ്ഥാപിക്കുമെന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്‌. കൂടുതല്‍ എപിഎംസി മണ്ഡികള്‍ സ്ഥാപിക്കുകയാണ്‌ വേണ്ടതെന്ന്‌ മഞ്ച്‌ നിര്‍ദ്ദേശിച്ചു. അത്‌ എത്രയും വേഗം നടപ്പാക്കണം. എപിഎംസിക്ക്‌ പുറത്ത്‌ കാര്‍ഷിക ഉല്‍പന്ന വിപണനം നടക്കുമ്പോള്‍ താങ്ങുവില ഉറപ്പുവരുത്തണം.

പുതിയ നിയമങ്ങളില്‍ സിവില്‍ കോടതികളില്‍ വ്യവഹാരങ്ങള്‍ക്ക്‌ സാധ്യത ഇല്ലാത്തതും നിയമങ്ങളുടെ പോരായ്‌മയാണ്‌. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷക സംഘടനകളുടെ ആവശ്യത്തോട്‌ സ്വദേശി ജാഗരണ്‍ മഞ്ച്‌ വ്യക്തമാക്കി.