സാന്‍ഫ്രാന്‍സിസ്കോ:
2020 ലെ യുഎസ് തിരഞ്ഞടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ട്വിറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തി. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍, തിരഞ്ഞടുപ്പ് വാഗ്ദാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരസ്യങ്ങള്‍ ട്വിറ്ററിലൂടെ നല്‍കി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ളതിനാൽ ആണ് ഈ വിലക്ക് ഏര്‍പ്പെടുത്തിയത്.
ട്വിറ്ററിലൂടെ തന്നെയാണ് ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സെ ഇക്കാര്യം അറിയിച്ചത്. ഇന്റര്‍നെറ്റ് വഴി നല്‍കുന്ന പരസ്യങ്ങള്‍ വളരെയധികം പ്രയോജനകരമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവയിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ ദശലക്ഷം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും ജാക് ഡോര്‍സെ ട്വീറ്റ് ചെയ്തു.
പുതിയ നിയമത്തെക്കുറിച്ച് നവംബര്‍ പകുതിയോടെ ലോകത്തുടനീളം അറിയിപ്പുണ്ടാകും. നവംബര്‍ അവസാനത്തോടെ ഇത് നിലവില്‍ വരും. ട്വിറ്ററിന്റെ ഈ തീരുമാനത്തിനെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയർന്നു വരുന്നുണ്ട്.