Wed. Jan 22nd, 2025
വാഷിംടൺ ഡിസി:

ഫേസ്ബുക് തലവൻ മാർക്ക് സക്കർബെർഗിനെതിരെ  മൂർച്ഛയേറിയെ ചോദ്യങ്ങളുമായി ഡെമോക്രാറ്റിക് നിയമനിർമ്മാതാവ് അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ്. കേംബ്രിഡ്ജ് അനലിറ്റിക്ക അഴിമതിയെക്കുറിച്ചും പോലീസ് രാഷ്ട്രീയ പരസ്യങ്ങളോട് ഫേസ്ബുക്ക് വിമുഖത കാണിക്കുന്നതിനെക്കുറിച്ചും ആണ് കോർട്ടെസ് ബുധനാഴ്ച മാർക്ക് സക്കർബർഗിനോട് ചോദ്യങ്ങൾ ഉയർത്തിയത്.

രാഷ്ട്രീയ പ്രവർത്തകർ ഫേസ്ബുക്കിന് പണം കൊടുത്തു  രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ഫേസ്ബുക് ഉപയോഗിക്കുന്നു എന്ന് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി ഈയിടെ താങ്കൾ പറഞ്ഞിരുന്നു.  ഈ കള്ളം താങ്കൾ തിരിച്ചെടുക്കുന്നുണ്ടോ എന്ന് സക്കർബെർഗിനോടു കോർട്ടസ് ചോദിച്ചു.

എന്നാൽ ഫേസ്ബുക്കിന് ഒരു നയം ഉണ്ടെന്നും വാർത്തകളുടെ ആധികാരികത നോക്കി മാത്രമേ ഞങ്ങൾ വിവരങ്ങൾ നൽകാറുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഏതൊക്കെ വാർത്തകൾ നൽകണമെന്ന് ഫേസ്ബുക്കിന് വ്യക്തമായ നയങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പ്രവർത്തകർ തരുന്ന വിവരങ്ങളിലും  സത്യസന്ധമായ കാര്യങ്ങൾ മാത്രമേ ജനങ്ങളിലേക്ക് എത്തിക്കാറുള്ളു എന്ന് സക്കർബെർഗ് പറഞ്ഞു. എന്നാൽ മറുചോദ്യം ചോദിച്ചു കോർട്ടസ് ഫേസ്ബുക് തലവനെ ആശങ്കയിലാക്കി. താങ്കൾ തന്റെ പരസ്യത്തിന്റെ വസ്തുത പരിശോധിക്കാറില്ല എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിന് വോട്ടർമാരെ സ്വാധീനിക്കാൻ യാതൊന്നും ചെയ്യാറില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

റിപ്പബ്ലിക്കൻ പാർട്ടിയെ സ്വാധീനിക്കാനുള്ള പരസ്യങ്ങൾ ഫേസ്ബുക് വഴി വ്യാപകമായി പ്രച്ചിരുന്നില്ലേയെന്ന ചോദ്യത്തിന് അതിന്റെ ഉത്തരം തനിക്ക് അറിയില്ലെനന്നാണ് അദ്ദേഹം പറഞ്ഞത്. ‘രാഷ്ട്രീയ പരസ്യങ്ങളിൽ എങ്ങനെ ഫാക്ട് ചെക്ക് നടത്തണമെന്നതിനെ കുറിച്ച് താങ്കൾക്ക് പൂർണമായും അറിയില്ല,’ ഇതാണ് പ്രധാന പ്രശ്നം എന്നും ഇക്കാര്യം താങ്കൾക്കു ബോധ്യം ഉണ്ടോ എന്നും അവർ ചോദിച്ചു.

എന്നാൽ, കള്ളം പറയുന്നത് മോശമാണെന്നു തനിക്ക് അറിയാമെന്നും താൻ കള്ളം പറയുന്നതാണെന്നു  പ്രസ്താവിക്കുന്ന ഒരു രാഷ്ട്രീയ പരസ്യം കാണിച്ചു തരാമോയെന്നും സക്കർബെർഗ്  ചോദിച്ചു.

കൺസർവെറ്റിവിസിനെതിരായുള്ള രാഷ്ട്രീയ തർക്കങ്ങൾ നിങ്ങൾ സോഷ്യൽ മീഡിയ വഴി ചർച്ച ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അദ്ദേഹം നൽകിയില്ല. എന്തൊക്കെയായാലും ഫേസ്ബുക് തലവനെ ചോദ്യം ചോദിച്ചുകൊണ്ട് വിറപ്പിച്ച കോർട്ടസ് സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്.

 

 

By Binsha Das

Digital Journalist at Woke Malayalam