Wed. Jan 22nd, 2025
മുംബൈ:

 

ലോക സിനിമയ്ക്കു നൽകിയ സംഭാവനകൾ പരിഗണിച്ച് നവാസുദ്ദീൻ സിദ്ദിഖിയെ കാർഡിഫ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2019 ൽ ആദരിക്കും.

ഒക്ടോബർ 24 മുതൽ 27 വരെ വെയിൽസിലെ കാർഡിഫ് ബേയിൽ നടക്കുന്ന ഫെസ്റ്റിൽ നവാസുദ്ദീന് ഗോൾഡൻ ഡ്രാഗൺ അവാർഡ് നൽകും. ഫെസ്റ്റിന്റെ അവസാന ദിവസമായിരിക്കും പുരസ്‌കാര വിതരണം.

“ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിൽ ഞാൻ ഒരു പാട് സന്തോഷവാനാണ്,” നവാസുദ്ദീൻ സിദ്ധിഖി പറഞ്ഞു.

“സർഫറോഷ്”, “ശൂൽ” എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച നവാസുദ്ദീൻ 2012 ൽ പുറത്തു വന്ന അനുരാഗ് കശ്യപിന്റെ “ഗാംഗ്സ് ഓഫ് വാസീപൂർ” എന്ന സിനിമയിലൂടെ ബോളിവുഡ് സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. കാലക്രമേണ, “ലഞ്ച്ബോക്സ്”, “ലയേഴ്‌സ് ഡൈസ്”, “ബദ്ലാപൂർ”, “മഞ്ജി: ദി മൗണ്ടൻ മാൻ”, “കിക്ക്”, “ബജ്രംഗി ഭായ്ജാൻ”, “അമ്മ”, എന്നീ സിനിമകളും “സേക്രഡ് ഗെയിംസ്” എന്ന വെബ് സീരീസും അദ്ദേഹം അനശ്വരമാക്കി.

“നവാസ് ഞങ്ങളുടെ വിശിഷ്ട അതിഥിയാണ്,” കാർഡിഫ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (സിഐഎഫ്എഫ്) സ്ഥാപകൻ റാഹിൽ അബ്ബാസ് പറഞ്ഞു.

ആൻഡ്രിയ മൊയ്‌നാർഡ്, ഷെറിൻ ഇൻഗ്രാം എന്നിവർക്കൊപ്പം 2016ലാണ് അബ്ബാസാണ് ഈ ഫെസ്റ്റിവൽ കൊണ്ടുവന്നത്. അനുരാഗ് കശ്യപ്, ഫ്ലോറൻസ് അയീസി, ജോൺ ആൾട്ട്മാൻ, ജോ ഫെറേറ, കീത്ത് വില്യംസ്, ദിവ്യങ്ക ത്രിപാഠി ദാഹിയ, നോർമൻ ജെ വാറൻ, കിംബർലി നിക്സൺ, ജോണി ഓവൻ, മരിയ പ്രൈഡ്, കൈ ഓവൻ, മാത്യു റൈസ് എന്നിവരാണ് ഫെസ്റ്റിവലിൽ ജൂറികളായി എത്തുന്നത്.