Fri. Nov 22nd, 2024
സാവോ പോളോ:
ദക്ഷിണ അമേരിക്കൻ രാഷ്ട്രമായ ബ്രസീല്‍ സന്ദര്‍ശിക്കാന്‍, ഇന്ത്യയിലെയും ചൈനയിലെയും വിനോദ സഞ്ചാരികൾക്കും ബിസിനസ്സുകാര്‍ക്കും വിസ വേണമെന്ന നിബന്ധന ഉപേക്ഷിക്കുമെന്ന്, പ്രസിഡന്‍റ് ജൈര്‍ ബോൾസോനാരോ വ്യാഴാഴ്ച പറഞ്ഞു.

തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ ബോൾസോനാരോ ഈ വർഷം ആരംഭത്തിലായിരുന്നു ബ്രസീലിന്റെ ഭരണാധികാരിയായി ചുമതലയേറ്റത്. നിരവധി വികസിത രാജ്യങ്ങളിൽ നിന്ന് വരുന്ന വിസ വേണമെന്നുള്ള ആവശ്യം കുറയ്ക്കുന്നതിനു വേണ്ടിയാണ് ബോൾസോനാരോ സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ചൈന സന്ദർശനത്തിനിടെ നടത്തിയ ഈ പ്രഖ്യാപനം, വികസ്വര രാജ്യങ്ങളുമായുള്ള ബ്രസീലിന്റെ ബന്ധം ദൃഢപ്പെടുത്തുന്ന ആദ്യ നടപടിയാണ്.

ഈ വർഷം ആദ്യം, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കും ബിസിനസുകാർക്കും ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ വേണമെന്നുള്ള നിബന്ധന ഗവണ്‍മെന്റ് അവസാനിപ്പിച്ചിരുന്നു. അതേ സമയം, ഈ രാജ്യങ്ങൾ സന്ദര്‍ശിക്കാന്‍ ബ്രസീലിയൻ പൗരന്മാർക്ക് വിസ ആവശ്യമാണ്.