Wed. Jan 22nd, 2025
നാഗപട്ടണം:

 

ബിഗിൽ സിനിമയുടെ സുഗമമായ റിലീസിന് മായലദുതുരൈയിലെ ക്ഷേത്രത്തിൽ വെച്ച് നിലത്തു വെച്ച് ഭക്ഷണം കഴിച്ച് വിജയ് ആരാധകർ.

വിജയ്‌യുടെ വരാനിരിക്കുന്ന ചിത്രം ‘ബിഗിൽ’ വിവാദങ്ങളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ ആരാധകർ ഒത്തുകൂടി ശ്രീ പ്രസന്ന മാരിയമ്മൻ ക്ഷേത്രത്തിൽ ‘മൺ സോറു (മണ്ണ് ചോറ്)- തറയിലോ നിലത്തോ ഭക്ഷണം കഴിക്കുന്നത്) കഴിച്ചു.

“ദളപതിയുടെ സിനിമ പ്രശ്നങ്ങൾ ഒന്നും കൂടാതെ വരുന്ന ദീപാവലിക്ക് തന്നെ റിലീസ് ചെയ്യുന്നതിനും, പടം വലിയ വിജയമാകുന്നതിനുമാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നത്, കൂടാതെ ദളപതിയുടെ ആയുരാരോഗ്യ സൗഖ്യത്തിനും ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്,” വിജയ് മക്കൾ ഇയക്കം ജില്ലാ പ്രസിഡന്റ് സിസ് കുട്ടി ഗോപി പറഞ്ഞു.

20 നും 35 വയസിനുമിടക്കുള്ള വിജയ് ആരാധകർ, അവരവർ തന്നെ നിലത്തു പുളി സാദം നിലത്തു വിളമ്പിയ ശേഷം കഴിച്ചു. ഭക്ഷണം കഴിക്കുമ്പോൾ തന്നെ വിജയ്‍യുടെ ചിത്രം അവർ കൈകളിലും മുൻപിലും പിടിച്ചു. പലരും ജീവിതത്തിൽ ആദ്യമായാണ് ഈ ക്രിയ അനുഷ്ഠിച്ചത്. ഇതുവരെ വിജയ്‌യെ കണ്ടിട്ടില്ലാത്തവർ പോലും ഞങ്ങളുടെ കൂടെയുണ്ട് എന്നിരുന്നാലും അവർ വിജയ്‌യുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.

സോഷ്യൽ മീഡിയയിലെ ട്രോളുകൾ ഞങ്ങൾ വില വെക്കുന്നില്ല, അവയ്ക്കു തങ്ങളെ പിന്തിരിപ്പിക്കാനാവില്ല മറ്റ് ജില്ലകളിലെ തങ്ങളുടെ എതിരാളികൾ ഞങ്ങൾക്ക് തന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും വിജയ് ആരാധകർ പറഞ്ഞു. “ഞങ്ങളുടെ ദളപതി എല്ലാവർക്കുമുള്ളതാണ്. അദ്ദേഹം എല്ലാവരോടും പ്രിയപ്പെട്ടവനാണ്”ആരാധകർ പറഞ്ഞു.

പോസ്റ്ററുകളും, ഫ്ലക്സുകളും ആരൊക്കെ കീറുന്നുണ്ടെന്നു കണ്ടുപിടിക്കുവാൻ 12 സിസിടിവി ക്യാമറകളാണ് തിരുനൽവേലിയിൽ മാത്രം സ്ഥാപിച്ചത്.