Fri. Nov 22nd, 2024
കൊച്ചി:

ഒരു വർഷം മുൻപ് കേരളത്തിലെ പ്രളയകാലത്താണ്, നിത്യ വേണുഗോപാൽ ഇകെഎം റെസ്ക്യൂ വളന്റിയേഴ്സ് എന്ന പേരിൽ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്.  ദുരിതാശ്വാസ, സഹായ പ്രവർത്തനങ്ങൾ അവസാനിച്ചതോടെ, 200 അംഗങ്ങളുള്ള കൂട്ടായ്മയിൽ സേവനങ്ങൾ ഇനിയും തുടരാൻ തീരുമാനിച്ചു. ‘കൂടെ’ എന്ന സംഘം എൻ‌ജി‌ഒ ആയി രജിസ്റ്റർ ചെയ്യാനുള്ള യാത്രയിലാണ് അവർ.

ഒരു വർഷം മുമ്പ് വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ഇവർ ഏറ്റെടുത്തു നടത്തിയിരുന്നു. ഇപ്പോൾ  വിദ്യാഭ്യാസത്തിലും, മെഡിക്കൽ മേഖലയിലും, പ്രത്യേകമായി സഹായം നൽകുന്നുണ്ടെന്ന് വോക്ക് ജേണലിനോട് പ്രതികരിച്ച ഇകെഎം റെസ്ക്യൂ വളന്റിയർമാരുടെ അഡ്മിൻമാരും സഹസ്ഥാപകരിലൊരാളുമായ ആനന്ദ് ഭാസ്‌കർ പറഞ്ഞു.

“വെള്ളപ്പൊക്കത്തിനു ശേഷവും ഇപ്പോഴും ഗ്രൂപ്പിന് സഹായം നൽകാനാകുമെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് ദുരിതത്തിലായവർക്ക് സഹായവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധാരാളം സന്നദ്ധപ്രവർത്തകരും, ഡോക്ടർമാരുമായി നല്ല  ബന്ധമുണ്ട്. ഇതൊക്കെ കൊണ്ടാണ് ഗ്രാമീണ മേഖലയിൽ വൈദ്യസഹായം ആവശ്യമുള്ളവരെ സഹായിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. ഗ്രൂപ്പിലെ എല്ലാവരും ഇപ്പോൾ പരസ്പരം അറിയുകയും അവർക്ക് കഴിയുന്ന വിധത്തിൽ സഹായം നൽകുകയും ചെയ്യുന്നുണ്ട്.

“സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം പഠനം തുടരാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പിന്തുണ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഞങ്ങൾ 5 വിദ്യാർത്ഥികളെ സ്പോൺസർ ചെയ്യുന്നുണ്ട്,” ആനന്ദ് കൂട്ടിച്ചേർത്തു.

ഇഗ്നൈറ്റ് പോസ്റ്റർ

ഒക്ടോബർ എട്ടിന് ഇകെഎം റെസ്ക്യൂ വോളന്റിയർമാർ ഇഗ്നൈറ്റ് എന്ന പേരിൽ ഒരു പ്രോഗ്രാം ആരംഭിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക്  അടിസ്ഥാനകാര്യങ്ങൾ പഠിപ്പിക്കുന്നതിന് സന്നദ്ധപ്രവർത്തകർ ക്ലാസുകൾ എടുത്തിരുന്നു. പ്രധാനമായും ഇതിനായി ലക്ഷ്യമിടുന്നത് ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ്.

ഇവരുടെ സന്നദ്ധപ്രവർത്തകർ ഈ പ്രദേശം സന്ദർശിക്കുകയും, വാരാന്ത്യങ്ങളിൽ 3 മുതൽ 5 മണിക്കൂർ വരെ അവിടെ ചെലവഴിക്കുകയും, അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് അവരെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ 50 ഓളം വിദ്യാർത്ഥികളും, 15 സമർപ്പിത വോളന്റിയർമാരുമാണ്  കൂട്ടായ്മയിൽ ഉള്ളത്.  ജൂൺ മാസത്തോടെ 1000 വിദ്യാർത്ഥികളെ ഉൾപ്പെടുത്താൻ ആണ് പദ്ധതിയിടുന്നത്, എന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ ഭാഗമായി ഒരു മൊബൈൽ ആപ്ലിക്കേഷനും നടന്നുവരുന്നുണ്ട്. അതിൽ ഫ്രീ സമയങ്ങളിൽ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന ആർക്കും സ്വയം ‘കൂടെ’ ഉപയോഗിച്ച് ഒരു സന്നദ്ധപ്രവർത്തകനായി രജിസ്റ്റർ ചെയ്യാനും സേവനങ്ങൾ വിപുലീകരിക്കാനും സാധിക്കും.

സംഘത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് മുഹമ്മദ് റിഷാൽ, ആനന്ദ് ഭാസ്‌കർ, ഡോ. ലത ആനന്ദ് എന്നിവരാണ്.