Sun. Dec 22nd, 2024
കോഴിക്കോട്:

 

ശങ്കർ വെങ്കിടേശ്വരന്റെ പുതിയ നാടകം ഞായറാഴ്ച കോഴിക്കോട് നഗരത്തിൽ. ദേശീയ തലത്തിലും വിദേശത്തും ഏറ്റവുമധികം അറിയപ്പെടുന്ന മലയാള യുവ സംവിധായകൻ ശങ്കർ വെങ്കിടേശ്വരൻ തന്റെ പുതിയ നാടകത്തിന്റെ ആദ്യത്തെ കേരളാവതരണത്തിനായി നഗരത്തിലെത്തുന്നു. തിയ്യറ്റർ റൂട്സ് ആന്റ് വിങ്സ് എന്ന നാടക സംഘത്തിന്റെ ബാനറിൽ ക്രിമിനൽ ട്രൈബൽ ആക്റ്റ് എന്ന ബഹുഭാഷാ നാടകവുമായാണ് ഈ കോഴിക്കോട്ടുകാരൻ ഒക്ടോബർ 20 ഞായറാഴ്ച എത്തുന്നത്.

വൈകീട്ട് 6 മണിക്കാണ് ആനക്കുളത്തെ സംസ്കാരിക നിലയത്തിലെ ആംഫി തിയ്യറ്ററിൽ നാടകാവതരണം. ദില്ലിയിലേയും ബാംഗ്ലൂരിലെയും അഭിനേതാക്കൾ അരങ്ങത്ത് വരുന്ന ഒരു മണിക്കൂർ നാടകം ജാതി എങ്ങനെ സമൂഹത്തിൽ പ്രവർത്തിക്കുന്നു എന്ന് വിശകലനം ചെയ്യുന്നു. ശങ്കറിന്റെ സഹ്യന്റെ മകൻ, വാട്ടർ സ്റ്റേഷൻ, ക്വിക്ക് ഡെത്ത് എന്നീ നാടകങ്ങൾ നേരത്തെ നഗരത്തിലവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 28,29 ന് നടക്കുന്ന സബാൾടേൺ ഫെസ്റ്റിവലിന്റെ കർടൺ റെയ്സറായാണ് ഇപ്പോഴത്തെ നാടകാവതരണം.

കൂടുതൽ വിവരങ്ങൾക്ക്: 9446289621/9446475570